മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വാംഗയുടെ പ്രവചനം സത്യമാവുന്നുവെന്ന് സെെബർ ലോകം

ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ ആക്രമണം നടത്തുകയും ഇറാൻ തിരിച്ച് ആക്രമിക്കുകയും ചെയ്തതോടെ ലോകം മറ്റൊരു വലിയ യുദ്ധഭീതിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഏറ്റവും ശക്തമായ സൈനിക ശേഷിയുള്ള രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇതിനിടെ ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2026ൽ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ഈ സെെനികാക്രമണങ്ങൾ അതിന്റെ തുടക്കമാണെന്ന് പലരും പറയുന്നു.
കിഴക്ക് നിന്ന് ആരംഭിക്കുന്ന സംഘർഷം മഹായുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വാംഗ പ്രവചിച്ചിരുന്നത്. ഇപ്പോൾ അമേരിക്കയും ഇസ്രയേലും ഇറാനിനെതിരെ ആക്രമണം നടത്തുമ്പോൾ വാംഗയുടെ പ്രവചനം കൂടുതൽ ചർച്ചയാകുകയാണ്. നിലവിലെ ആക്രമണങ്ങൾ ലോകമെമ്പാടും വ്യാപിക്കുമെന്നും മഹായുദ്ധത്തിലേക്ക് എത്തുമെന്നുമാണ് വാംഗ പ്രവചിച്ചത്. മറ്റ് രാജ്യങ്ങൾ കൂടി ഈ ആക്രമണത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതോടെ ഇത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും പലരും കരുതുന്നു.
ആരാണ് ബാബ വാംഗ?
വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലർക്കും അത്ഭുതമായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.
Source link



