LATEST

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; വധു അയർലൻഡ് സ്വദേശിനി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡൽഹിയിൽ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലാണ് ശിഖർ ധവാന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ സോഫി ഷൈൻ . പ്രോഡക്ട് കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുള്ള സോഫി ധവാന്റെ ജീവകാരുണ്യ സംഘടനയായ ‘ശിഖർ ധവാൻ ഫൗണ്ടേഷന്റെ’ മേധാവി കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഫി, ഏറെ നാളായി ധവാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. പല ക്രിക്കറ്റ് മത്സരങ്ങളിലും ധവാനൊപ്പം സോഫിയെ കണ്ടിരുന്നെങ്കിലും 2025ലെ ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്.

മുൻ ഭാര്യ അയേഷാ മുഖർജിയുമായി വിവാഹ മോചനം നേടിയ ശേഷമായിരുന്നു ധവാൻ സോഫിയുമായി പ്രണയത്തിലായത്. 2012ലായിരുന്നു കിക്‌ ബോക്സറായ അയേഷയെ ധവാൻ വിവാഹം കഴിക്കുന്നത്. അയേഷയുമായുള്ള ബന്ധത്തിൽ 11വയസുള്ള ഒരു മകൻ താരത്തിനുണ്ട്. താരത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മുൻഭാര്യയുമായി ബന്ധം വേർപെടുത്തേണ്ടി വന്നിരുന്നതെന്ന് മുമ്പ് ധവാൻ ആരോപിച്ചിരുന്നു. 2023ലാണ് കോടതി വിവാഹമോചനം അനുവദിച്ചത്.


Source link

Related Articles

Back to top button