test del 2

മുൻ അനുഭവങ്ങളുണ്ട്, ചർച്ചകളിൽ വിശ്വാസം നേടിയെടുക്കാൻ യുഎസിന് സാധിച്ചില്ല- ഇറാൻ സ്പീക്കർ


ടെഹ്‌റാൻ: ഇസ്ലാമാബാദിൽ യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക പ്രതികരണം നടത്തി ഇറാൻ പ്രതിനിധി സംഘത്തിന് നേതൃത്വംനൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ്. മുൻകാലത്തെ രണ്ട് യുദ്ധങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ യുഎസ് പക്ഷത്തെ തങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്ന് ഘാലിബാഫ് എക്‌സിൽ കുറിച്ച പ്രസ്താവനയിൽ അറിയിച്ചു.’ചർച്ചാ ഘട്ടങ്ങളിൽ എതിർപക്ഷം ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടുന്നതിൽ പരാജയപ്പെട്ടു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധം, ഹോർമുസ് തുടങ്ങിയ വിഷയങ്ങളേച്ചൊല്ലി സമാധാന കരാറുണ്ടാക്കാൻ സാധിക്കാതെ ഇറാൻ യുഎസ് ചർച്ച വഴിപിരിഞ്ഞിരുന്നു.’ഞങ്ങൾക്ക് ആവശ്യമായ നല്ല വിശ്വാസവും ഇച്ഛാശക്തിയുമുണ്ട്. എന്നാൽ, മുൻ രണ്ട് യുദ്ധങ്ങളുടെ അനുഭവങ്ങൾ കാരണം, എതിർപക്ഷത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇറാന്റെ ദേശീയ പ്രതിരോധത്തിന്റെ 40 ദിവസത്തെ നേട്ടങ്ങൾ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഒരു നിമിഷംപോലും നിർത്തുകയില്ല’ ഇറാൻ സ്പീക്കർ പറഞ്ഞു.ചർച്ചകൾ തീക്ഷ്ണതയോടെയുള്ളതായിരുന്നുവെന്ന് പറഞ്ഞ ഘാലിബാഫ്, നടപടിക്രമങ്ങൾ സുഗമമാക്കിയതിലും മധ്യസ്ഥത വഹിച്ചതിലും പാകിസ്താന് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു.


Source link

Back to top button