LATEST

മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെൽവം ഡി.എം.കെയിലേക്ക്. പനീർശെൽവം വെള്ളിയാഴ്ച ഡി.എം.കെയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെൽവത്തിന് ഡി.എം.കെ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകൾ കൂടി പനീർശെൽവം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ച് പനീർസെൽവവും മറ്റു പ്രവർത്തകരും പാർട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Back to top button