മുഹൂർത്തം! ഗെറ്റൗട്ട്; ഗുജറാത്ത് മുഖ്യമന്ത്രിയെയും പദ്മജയെയും വരണാധികാരി പുറത്താക്കി

തൃശൂർ: മുഹൂർത്തം തെറ്റാതെ പത്രിക സമർപ്പിക്കുന്നതിന് മുറിയിലേക്ക് ഇടിച്ചുകയറിയ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ വേണുഗോപാലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും വരണാധികാരി ഗെറ്റൗട്ടടിച്ചു. ഇന്നലെ രാവിലെ തൃശൂർ ആർ.ഡി.ഒ ഓഫീസിലായിരുന്നു സംഭവം.യു.ഡി.എഫിന് സ്ഥാനാർത്ഥി രാജൻ പല്ലനാണ് ആദ്യം പത്രിക നൽകാൻ അനുമതി നൽകിയത്. 10.30ന് ഓഫീസിലെത്തിയ രാജൻ പത്രിക നൽകി ഇറങ്ങുമ്പോൾ സമയം 11.10. തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഊഴമായി. സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനും വി.എസ്.സുനിൽകുമാറുമുൾപ്പെടെയുള്ളവർ വരണാധികാരിയുടെ ഓഫീസിലെത്തി.ഇതിനിടയിലാണ് പ്രകടനവുമായി എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുൾപ്പെടെയുള്ളവർ എത്തിയത്. തുടർന്ന് മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് പദ്മജയും പട്ടേലുമുൾപ്പെടെയുള്ളവർ മറ്റൊരു വാതിലിലൂടെ ഓഫീസിൽ കയറി. 11.30 മുതൽ 12.15 വരെ മുഹൂർത്തമാണെന്നും പത്രിക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Source link



