test del 3

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ട്പേർ പിടിയിൽ


കൊച്ചി∙ മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട്പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബംനാബാദ് സ്വദേശികളായ നൂർ ഇസ്ലാം (19), റബുയിൽ ഷേഖ് (22) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് പിടികൂടിയത്. ചെറുകര ഭാഗത്ത് ഇലക്ഷനോട് അനുബന്ധിച്ച് സ്റ്റാറ്റ്യൂട്ടറി സർവൈലൻസ് ടീം-5 ചെക്കിങ് നടത്തുന്നതിന് അടുത്തായി സംശയകരമായ സാഹചര്യത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രണ്ടു വലിയ ബാഗുകൾ. ഈ വിവിരം ബോർഡർ ചെക്കിങ് ഡ്യൂട്ടി ഉദ്യോഗസ്ഥൻ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ആണെന്ന് തിരിച്ചറിഞ്ഞത്. പുത്തൻകുരിശ് ഡി വൈ എസ് പി നിഷാദ്മോന്റെ നിർദ്ദേശാനുസരണം മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്യത്തിൽ മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെകടർ പ്രിൻസി ആർ, പ്രവീൺകുമാർ എസ്, എസ്.സി.പി ഒ ബിബിൻ, സുജിത്, സി.പി.ഒ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ബംഗാളിൽ നിന്നും ട്രയിൻ വഴി കടത്തി മുളന്തുരുത്തി ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനായിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തികൊണ്ടു വന്നത്. പിടികൂടിയ കഞ്ചാവിന് 2 ലക്ഷം രൂപ വില വരും.


Source link

Back to top button