CINEMA

മുരുക ഭക്തനായി ശിവകാർത്തികേയൻ, സിയോൺ ഫസ്റ്റ് ലുക്ക്

അമരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ശിവകാർത്തികേയനും ഒരുമിക്കുന്ന ചിത്രത്തിന് സിയോൺ എന്ന് പേരിട്ടു. ശിവകുമാർ മുരുകേശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മാസ് ലുക്കിൽ ശിവകാർത്തികേയനെ പോസ്റ്ററിൽ കാണാം. ഗ്രാമീണ പശ്ചാത്തലത്തിൽ ആക്ഷൻ ഫാമിലി എന്റർടെയ്

നറായി എത്തുന്ന ചിത്രത്തിൽ മുരുക ഭക്തൻ ആണ് ശിവകാർത്തികേയൻ. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.വിവേക് വിജയ് കുമാർ ആണ് സിയോണിന്റെ ഛായാഗ്രഹണം, എഡിറ്റർ സാൻ ലോകേഷ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. സിയോൺ കൂടാതെ സിബി ചക്രവർത്തിയുടെ സംവിധാനത്തിൽ രജനികാന്ത് ചിത്രം തലൈവർ 173 ഉം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്നുണ്ട്.


Source link

Related Articles

Back to top button