LATEST
മുനമ്പം: ജുഡിഷ്യൽ കമ്മിഷനെതിരെ വഖഫ് ബോർഡ്

ന്യൂഡൽഹി: മുനമ്പത്തെ ഭൂമിയെ സംബന്ധിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചത് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാന സർക്കാർ നടപടിക്കെതിരെ സംസ്ഥാന വഖഫ് ബോർഡാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും, മുനമ്പത്തേത് വഖഫ് ഭൂമിയാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണെന്നും ഹർജിയിൽ വാദിക്കുന്നു. കമ്മിഷൻ നിയമനത്തെ കേരള ഹൈക്കോടതി ശരിവച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
Source link



