test del 3

മുണ്ടൂരിലെ ചായക്കടയിൽ സഞ്ജു സാംസൺ; മിന്നും താരത്തെ റോഡരികിൽ കണ്ട് അമ്പരന്ന് ആരാധകർ


പാലക്കാട് ∙ ക്രിക്കറ്റ് താരം സഞ്ജു സാംസണിൽ നിന്നു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണു കടമ്പഴിപ്പുറം സ്വദേശി ടി.ശബരീഷ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു സംഭവം. കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്തു വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ആരാധകനായ ശബരീഷ് മഞ്ഞ ജഴ്സിയാണ് ധരിച്ചിരുന്നത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. സഞ്ജുവിന്റെയും ആരാധകനാണു ശബരീഷ്.ഫോണിൽ പതിഞ്ഞ ചിത്രത്തിനു വ്യക്തതയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു മൊബൈൽ ഫോൺ എടുത്തു ശബരീഷിനു നൽകി. ‘ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’. നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും. ഈ മൊബൈൽ ഫോണിലാണു ശബരീഷ്, സഞ്ജുവിനോടൊപ്പമുള്ള സെൽഫി പകർത്തിയത്. കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നു സഞ്ജു കോയമ്പത്തൂർ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ചെന്നൈയിൽ ഐപിഎൽ മത്സരത്തിൽ കളിക്കാനാണു പോകുന്നത്. ഡിഷ് ആന്റിന ടെക്നീഷ്യനായ ശബരീഷ് കടമ്പഴിപ്പുത്തെ ക്ലബിൽ ക്രിക്കറ്റ് കളിക്കാരാനാണ്. വിക്കറ്റ് കീപ്പറും.


Source link

Back to top button