LATEST

മുജ്തബ ഖമനേയിയെ ലക്ഷ്യം വച്ചാൽ കളിമാറും; ​ അമേരിക്കയ്ക്കും ഇസ്രയേലിനും ചൈനയുടെ മുന്നറിയിപ്പ്,​ പിന്തുണച്ച് റഷ്യയും


ബീജിംഗ് : ഇറാന്റെ പുതിയ പരമോന്നത് നേതാവായി തിരഞ്ഞെടുത്ത മുജ്തബ ഖമനേയിയെ പിന്തുണച്ച് ചൈനയും റഷ്യയും. മുജ്തബ ഖമനേയിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രയേലും അമേരിക്കയും പിന്മാറണമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഖമനേയിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്നും ചൈന വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ പശ്ചിമേഷ്യയെ പുതിയൊരു ആഗോള യുദ്ധത്തിലേക്ക് നയിക്കുമെന്നും ചൈന ഓർമ്മിപ്പിച്ചു.അതേസമയം ഇറാനുള്ള പിന്തുണയും ഇറാനിലെ സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും താൻ വീണ്ടും ഉറപ്പിച്ച് പറയുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യ ഇറാന്റെ വിശ്വസ്തനായ പങ്കാളിയായി തുടരും. ഇറാൻ സായുധ ആക്രമണം നേരിടുന്ന ഈ സമയത്ത് മുജ്തബ ഖമനേയിയുടെ പുതിയ പദവി വലിയ ധൈര്യവും സമർപ്പണവും ആവശ്യപ്പെടുന്നുെവെന്നും പുടിൻ അയച്ച സന്ദേശത്തിൽ പറഞ്ഞു.


Source link

Related Articles

Back to top button