test del 5 copy of del 3
‘മുഖ്യമന്ത്രി സമനില തെറ്റി നിൽക്കുന്നു; ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനു മൊത്തം നാണക്കേടായേനെ’

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി നിൽക്കുകയാണെന്നും ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനു മൊത്തം നാണക്കേടാകുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശം ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ‘ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ രേവന്ത് റെഡ്ഡി വിമർശിച്ചത്. ‘നീ പോ മോനേ വിജയാ’ എന്നായിരുന്നു പരാമർശം. വികസനം എങ്ങനെയാണ് നടക്കുന്നത് എന്നറിയണമെങ്കിൽ തെലങ്കാന സന്ദർശിക്കാൻ രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് പറയുന്നതാണെന്ന് വ്യക്തമാക്കി തന്റെ വിമർശനങ്ങളെ രേവന്ത് റെഡ്ഡി ന്യായീകരിച്ചിരുന്നു.
Source link


