‘മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി സഹായിക്കുന്നു’; കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി

കണ്ണൂർ: സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പേരുടെയും മുഖ്യശത്രു കോൺഗ്രസ് ആണെന്ന് രാഹുൽ ആരോപിച്ചു. സിപിഎം വിമത സ്ഥാനാർത്ഥികളായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും വേദിയിൽ ഉണ്ടായിരുന്നു. ‘ഇന്ന് കേരളത്തിൽ ഇടതുപക്ഷം എന്ന് പറയുന്നവർ ഇടതുപക്ഷമല്ല. ബിജെപിയും സിപിഎമ്മും ഇപ്പോൾ കോർപ്പറേറ്റ് പാർട്ടിയാണ്. ഈ രണ്ട് പാർട്ടികളും ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തിക്കുന്നില്ല. അതിന്റെ തെളിവാണ് ഈ സ്റ്റേജിൽ കാണുന്നത്. ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ച രണ്ടുപേർ ഇന്ന് ഈ സ്റ്റേജിൽ നമ്മുക്കൊപ്പമുണ്ട്. അവർ എന്താണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താത്തത്. കാരണം അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അവർ ചെയ്യുന്ന തെറ്റ് മനസിലായി. ബിജെപി എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
Source link


