test del 5 copy of del 3

മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരെന്ന് രാഹുൽ ഗാന്ധി; അജ്ഞതയും അധികപ്രസംഗവുമെന്ന് പിണറായി വിജയൻ


കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെയാണോ നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അതുപോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. മുഖമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്ന് കേരളത്തിലുള്ള മുഴുവൻ മനുഷ്യർക്കും അറിയാമെന്നും എന്നിട്ടും മോദി എന്തുകൊണ്ടാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും കുറിച്ച് മിണ്ടാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്ന് മുഴുവൻ കേരളത്തിനുമറിയാമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കുമെതിരെ നടപടി എടുക്കാത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്ന് എന്തുകൊണ്ടാണ് മോദി പറയാത്തത്. അതിന്റെ കാരണം വ്യക്തമാണ്. മുഖ്യമന്ത്രിയെ നിയയന്ത്രിക്കുന്നതിനു വേണ്ടി മോദി ഈ കാര്യമാണ് ഉപയോഗിക്കുന്നത്. ഡോണൾഡ് ട്രംപ് പറയുന്നത് താൻ എപ്പോൾ മോദിയെ വിളിച്ചാലും അദ്ദേഹം തന്നെ സാർ എന്നാണ് വിളിക്കുന്നത് എന്നാണ്. എങ്ങനെയാണോ ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത്, അതുപോലെയാണ് മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. അദ്ദേഹം ഒരു ഇടതു മുഖ്യമന്ത്രിയല്ല. അദ്ദേഹം വലതുപക്ഷത്തിന്റെ കയ്യിലെ ഒരു പാവ മാത്രമാണ്. മുഖ്യമന്ത്രിയും കുടുംബവും കോടികൾ സമ്പാദിച്ചുകൊണ്ടിരിക്കുമ്പോൾ കേരളം കടക്കെണിയില്‍ മുങ്ങുകയാണ്. എല്ലാ മേഖലകളും തകർന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇക്കാര്യങ്ങൾ തിരിച്ചു പിടിക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ, വാർധക്യ പെൻഷൻ 3000 രൂപ, ചികിത്സാ സഹായമായി 25 ലക്ഷം രൂപയുെട ഇൻഷ്വറൻസ് എന്നിവ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.‘‘കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുൽ ഗാന്ധി മറന്നുപോയോ ? 2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടിയോടിച്ചപ്പോൾ കോൺഗ്രസ് ഭരണമായിരുന്നില്ലേ അവിടെ ? അന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തിരുന്നുവോ? ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റു ചെയ്തത്. 2000 ൽ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്‌ഗഡ് രൂപീകരിക്കപ്പെട്ടപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പലഘട്ടങ്ങളിൽ വർഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോൺഗ്രസ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അടിച്ചമർത്താൻ ഉപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. ഏറ്റവുമൊടുവിൽ 2024 ലോകസഭാ തിരഞ്ഞെടുപ്പിനായി സിപിഎം പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടെ അതുണ്ട്.  


Source link

Back to top button