NATIIONAL
മുഖ്യമന്ത്രിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ; നൽകിയത് ആര്? തലപൊക്കി വിവാദം

ഹൈദരാബാദ് ∙ ഐപിഎലിൽ വീണ്ടം തലപൊക്കി വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച സൗജന്യ ടിക്കറ്റുകൾ നടിയുടെ കയ്യിലെത്തിയതാണ് വിവാദമായത്. നടിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ കുഷിത കല്ലാപുവാണ് മുഖ്യമന്ത്രിയുടെ രണ്ടു കോംപ്ലിമെന്‍ററി ടിക്കറ്റുകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്– ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്‍റെ ടിക്കറ്റുകളാണ് നടിയുടെ കയ്യിലെത്തിയത്. ടിക്കറ്റിന്‍റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 10 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തോല്‍പ്പിച്ചത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 184 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ സാധിച്ചുള്ളൂ. . ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച് ക്ലാസന്റെയും അര്‍ധസെഞ്ചറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു.
Source link


