LATEST

മുഖം നോക്കി ലക്ഷണം പറയാമെന്ന് വഴിയിലിരുന്ന പക്ഷിശാസ്‌ത്രക്കാരൻ ജ്യോത്സ്യൻ, ഉന്നത ഉദ്യോഗസ്ഥന് നഷ്‌ടമായത് 31 ലക്ഷം രൂപ


ബംഗളൂരു: വഴിയരികിൽ തത്തയുമായിരുന്ന ഒരു പക്ഷിജ്യോത്സ്യൻ കാരണം കേന്ദ്ര സർക്കാരിൽ ഉന്നത ജോലിയുള്ളയാൾക്ക് നഷ്‌ടമായത് 31 ലക്ഷം രൂപ. തന്റെ പ്രൊമോഷന് എന്തുചെയ്യുമെന്ന വഴി തേടി നടക്കുമ്പോഴാണ് ഇൻകംടാക്‌സ് വകുപ്പിൽ 33 വർഷത്തെ ജോലി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനായ 55കാരൻ ഒരു പക്ഷിശാസ്‌ത്രക്കാരനെ കണ്ടത്. മുഖം നോക്കി ലക്ഷണം പറയാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ വിളിച്ചിരുത്തിയ ജ്യോത്സ്യൻ ശേഖർ തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. കർണാടകയിലെ കോറമംഗളയിലാണ് സംഭവം.കഴിഞ്ഞ ഡിസംബറിലാണ് കോറമംഗളയിലെ ആദായ നികുതി വകുപ്പ് ഓഫീസിലെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ബംഗളൂരു സ്വദേശിയായ 55കാരൻ തത്തയുമായിരിക്കുന്ന വ്യാജ ജ്യോത്സ്യനെ കണ്ടുമുട്ടിയത്. മുഖം നോക്കി ലക്ഷണം പറയാമെന്നും ജീവിതത്തിൽ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവ നീങ്ങാൻ പ്രത്യേക പൂജ വേണമെന്നും ജ്യോത്സ്യൻ പറഞ്ഞു. ജ്യോത്സ്യൻ പറഞ്ഞതുകേട്ട് താൽപര്യം തോന്നിയ 55കാരൻ പൂജയ്‌ക്കായി ഒരാഴ്‌ച കഴിഞ്ഞ് ശേഖറിന് 50,000 രൂപ നൽകി.കുറച്ചുദിവസം കഴിഞ്ഞ് ജ്യോത്സ്യൻ പൂജ നടത്തിയതായി അറിയിച്ചു. ജോലിയിലെ പുരോഗതിയ്‌ക്കും പ്രൊമോഷനും ആകെയുള്ള ഐശ്വര്യത്തിനും കൂടുതൽ വലിയ പൂജകൾ വേണമെന്നും വ്യാജ ജ്യോത്സ്യൻ ആവശ്യപ്പെട്ടു. ഇതോടെ 55കാരന് താൽപര്യമില്ലാതായി. എന്നാൽ കുറച്ചുദിവസം കഴിഞ്ഞ് പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു തടസം വന്നതോടെ ഇയാൾക്ക് വ്യാജജ്യോത്സ്യനെ വീണ്ടും വിശ്വാസമായി.


Source link

Related Articles

Back to top button