LATEST

മുക്കുപണ്ടം വച്ച് പണം തട്ടിയ സ്ത്രീ അറസ്റ്റിൽ


വൈപ്പിൻ: മുക്കുപണ്ടം പണയം വച്ച് 2,22,000 രൂപ തട്ടിയ സംഭവത്തിൽ തൃശൂർ ആമ്പല്ലൂർ തണ്ടാശേരി ഷീജ (46) അറസ്റ്റിലായി. ഒരു പരിചയക്കാരി മുഖേന ഞാറക്കലുള്ള ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ഈ മാസം 11നും 14നുമാണ് മുക്കുപണ്ടം പണയം വച്ചത്. സംശയം തോന്നിയ ഫൈനാൻസ് ഉടമ പൊലീസിൽ പരാതി നൽകി. പണയം വച്ച ഞാറക്കലുള്ള സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നടപടികൾ തുടരുന്നതിനിടെ ഷീജ വീണ്ടും മുക്കുപണ്ടം പണയം വയ്‌ക്കാനായി ഈ സ്ത്രീയെ സമീപിച്ചു. ഇവർ വിവരം അറിയിച്ചതുപ്രകാരം പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന രീതിയിലുള്ള 29 കേസുകൾ ഷീജയ്‌ക്കെതിരെ വിവിധ ജില്ലകളിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ കെ. സതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


Source link

Related Articles

Back to top button