മുകുന്ദനുണ്ണിയും വരുന്നു, സീക്വൽ ആഘോഷം

മാർച്ചിൽ ആട് 3, ഏപ്രിലിൽ ദൃശ്യം 3, വാഴ 2 ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം
മലയാള സിനിമയിൽ വമ്പൻ സീക്വൽ ആഘോഷകാലം. ഈ മാസം ആട് 3, ഏപ്രിലിൽ ദൃശ്യം 3, വാഴ 2 ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം.
ഇൗ ചിത്രങ്ങൾ എല്ലാംതന്നെ ആരാധക ലോകത്ത് വൻ പ്രതീക്ഷ നൽകുന്നു. ആടിന്റെ ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും ചാനലുകളിൽ വലിയ ജനപ്രീതി പാപ്പനും പിള്ളേർക്കും ലഭിച്ചു. ഇൗ പ്രചോദനത്തിൽനിന്ന് എത്തിയ ആട് 2 വമ്പൻ വിജയം നേടി.മാർച്ച് 19ന് ആട് 3 റിലീസ് ചെയ്യും.
ദൃശ്യം ഫ്രാഞ്ചൈസികൾ നേടിയ വിജയം മൂന്നാമതും ആവർത്തിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഏപ്രിൽ രണ്ടിനാണ് റിലീസ്. തൃശൂരിലെ ഒരു തിയേറ്രറിൽ രണ്ടാഴ്ചത്തെ ടിക്കറ്റ് ഇതിനകം ബുക്കിംഗ് ആയി കഴിഞ്ഞു.ഇതേ ദിവസംതന്നെ വാഴ 2 എത്തും. സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തിയ ഭരതനാട്യത്തിന്റെ തിളക്കവുമായി രണ്ടാം ഭാഗം മോഹിനിയാട്ടം ഏപ്രിൽ 10ന് റിലീസ് ചെയ്യും. മോഹിനിയാട്ടത്തിൽ പുതിയ താരങ്ങളും അണിനിരക്കുന്നുണ്ട്.വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം അവതരിപ്പിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്സ് രണ്ടാംഭാഗം ഒരുങ്ങുന്നു. നസ്ളിൻ നായകനായ മോളിവുഡ് ടൈംസിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്നത് മുകുന്ദനുണ്ണി അസോസിയേറ്റ്സ് 2 ആണ്. ചിത്ര സംയോജകനായ അഭിനവ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ഇപ്പോൾ തിയേറ്ററിൽ എത്തിയ മസ്തിക മരണം: സൈമൺഡ് മെമ്മറീസിന്റെ രണ്ടാംഭാഗം ജൂലായിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Source link



