LATEST

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ


കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്.കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടരി ബിഥുൻ ബാലന്റെ തോടന്നൂരിലെ വീടിന് നേരെയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.


Source link

Back to top button