LATEST

മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി; ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ മീര വാസുദേവ് കുറിച്ചു.

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നിരവധി ആരാധകരുടെ മനസ്സ് കീഴടക്കാനും മീരയ്ക്ക് കഴിഞ്ഞിരുന്നു.


കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരാകുന്നത്. മീരയുടേത് മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകനുണ്ട്. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര വാസുദേവ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിന്‍ ചില ഡോക്യുമെന്ററികള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button