CINEMA
മീനാബിലെ സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണം: ഉത്തരവാദികൾ ഇവരെന്ന് ചിത്രം പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: ഇറാനിലെ മീനാബിൽ 168 പേരുടെ മരണത്തിനിടയാക്കിയ സ്കൂൾ ആക്രമണത്തിന് ഉത്തരവാദികളായ യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാൻ. യുഎസ് യുദ്ധ കപ്പലായ യുഎസ്എസ് സ്പ്രുവാൻസിലെ കമാൻഡിംഗ് ഓഫീസറായ ലെയ് ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരാണ് ക്രൂരകൃത്യത്തിന് കാരണക്കാരെന്ന് ഇറാൻ വ്യക്തമാക്കി. മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ തൊടുക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്ന് നൈജീരിയയിലെയും സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഇറാൻ എംബസികൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചു. ആക്രമണത്തിൽ 168 നിരപരാധികളായ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ആദ്യ ദിനത്തിലാണ് യുഎസ്-ഇസ്രയേൽ സൈന്യം സ്കൂൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക താവളത്തിന് സമീപമുള്ള സ്കൂളാണ് ലക്ഷ്യമിട്ടത്.
Source link


