LATEST

‘മിസൈൽ ആക്രമണത്തിന് സാദ്ധ്യത, പുറത്തിറങ്ങാൻ പാടില്ല’; ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് സന്ദേശമയച്ച് അധികൃതർ


ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് സന്ദേശമെത്തിയത്. പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.തങ്ങൾക്ക് തുടർച്ചയായി നാല് തവണ ഫോണിലൂടെ അലർട്ട് ലഭിച്ചെന്നും അടിയന്തരസാഹചര്യത്തെ നേരിടാനുള്ള അവശ്യവസ്‌തുക്കൾ നേരത്തെ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും ദുബായ് നിവാസികൾ പറയുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ ബാഗുകളും ചിലർ തയ്യാറാക്കി വച്ചിട്ടുണ്ട്.


Source link

Related Articles

Back to top button