LATEST
മിലിട്ടറി ക്യാമ്പിൽ കടന്നയാൾ പിടിയിൽ

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അതിക്രമിച്ചു കയറിയ ആളെ പിടികൂടി. കൊൽക്കത്ത സ്വദേശിയായ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
ക്യാമ്പിലെ ഹാളിൽ കടന്ന് ബഹളമുണ്ടാക്കിയ ഇയാളെ സൈനികരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പരസ്‌പരവിരുദ്ധമായി സംസാരിച്ച ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Source link


