LATEST

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍

സന്നിധാനം: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ അഗ്‌നിരക്ഷാ സേന മിന്നല്‍ പരിശോധന നടത്തി. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ചില വ്യാപാര സ്ഥാപനങ്ങളില്‍ കാലാവധി കഴിഞ്ഞ അഗ്‌നിശമന ഉപകരണങ്ങള്‍ കണ്ടെത്തി. കൂടാതെ, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്‌സിറ്റുകള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

ഇത്തരം സുരക്ഷാ വീഴ്ചകള്‍ വരുത്തിയ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ക്രമീകരണങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കലേഷ് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സേന.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button