മിഡിൽ ഈസ്റ്റിനെ പൊതിഞ്ഞ് യു.എസിന്റെ സൈനിക വലയം

ടെൽ അവീവ്: 2003ലെ ഇറാക്ക് യുദ്ധത്തിന് ശേഷമുള്ള മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക സന്നാഹത്തെയാണ് ട്രംപ് ഭരണകൂടം അണിനിരത്തിയിട്ടുള്ളത്.
# 50,000
ബഹ്റൈൻ, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേൽ, ജോർദ്ദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായുള്ള അമേരിക്കൻ സൈനികർ
# 19
8 സ്ഥിര ബേസുകൾ അടക്കം മിഡിൽ ഈസ്റ്റിലുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ
# തന്ത്രപ്രധാനം അൽ-ഉദെയ്ദ്
യു.എസിന്റെ മിഡിൽ ഈസ്റ്റിലെ വലിയ സൈനിക ബേസാണ് അൽ-ഉദെയ്ദ്. ഖത്തറിൽ ദോഹയ്ക്ക് സമീപമുള്ള ഇവിടെയാണ് യു.എസിന്റെ മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം. ഏകദേശം 10,000 സൈനികർ ഇവിടെ മാത്രമുണ്ടെന്ന് കരുതുന്നു
# വിമാനവാഹിനികൾ
1. യു.എസ്.എസ് എബ്രഹാം ലിങ്കൺ – അറബിക്കടലിൽ. 90ഓളം യുദ്ധവിമാനങ്ങളും 5,000ത്തോളം സൈനികരും
2. യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് – ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി. ഇസ്രയേലിലെ ഹൈഫാ തീരത്ത്. 75 ലേറെ യുദ്ധവിമാനങ്ങൾ
# പടക്കപ്പലുകൾ
ചെങ്കടൽ, അറബിക്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലായി 13 ഓളം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ
മൂന്ന് ചെറു യുദ്ധക്കപ്പലുകൾ ബഹ്റൈന് സമീപം പേർഷ്യൻ ഉൾക്കടലിൽ
# ആകാശക്കോട്ട
എഫ് – 35, എഫ് – 16, എഫ് – 22 റാപ്റ്റർ തുടങ്ങിയ അത്യാധുനിക ജെറ്റുകൾ ഇസ്രയേലിലെ ഒവ്ഡാ എയർബേസിൽ എത്തിച്ചു
ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ബി – 52 അടക്കം ബോംബർ വിമാനങ്ങളും ആക്രമണത്തെ പിന്തുണയ്ക്കാനുള്ള ഇന്ധന ടാങ്കർ വിമാനങ്ങളും മേഖലയിൽ
ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ട് അധിക പേട്രിയറ്റ്, താഡ് വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചു
Source link



