CINEMA
മാർച്ചിൽ രാജ്യത്ത് വൻമുന്നേറ്റമുണ്ടായത് ഈ മേഖല, വിൽപ്പനയിൽ വൻ വർദ്ധന

കൊച്ചി: മാർച്ചിൽ രാജ്യത്തെ വാഹന വിൽപ്പന രംഗത്ത് വൻ മുന്നേറ്റം. യാത്രാ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപ്പനയിലാണ് കഴിഞ്ഞ മാസം മികച്ച മുന്നേറ്റം ദൃശ്യമായത്. ഇരു ചക്ര, വാണിജ്യ വാഹനങ്ങളുടെയും വിൽപ്പനയിൽ മികച്ച ഉണർവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്കാണ് കഴിഞ്ഞ മാസമുണ്ടായതെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു. ഏപ്രിൽ മുതൽ വാഹന വില വീണ്ടും കൂടുമെന്ന വാർത്തകളും വിൽപ്പന കൂടാൻ കാരണമായി. രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ കഴിഞ്ഞ മാസം 17 ശതമാനം വർദ്ധന ദൃശ്യമായി. ഇക്കാലയളവിൽ 2.2 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിൽപ്പന 25 ശതമാനം ഉയർന്ന് 60.000 യൂണിറ്റുകളായി.
Source link


