മാപ്പുപറഞ്ഞ് രാജിയാക്കി: തിരിച്ചടിക്കുമോ ഗണേശ തന്ത്രം

തിരുവനന്തപുരം: പരസ്ത്രീ വിവാദത്തിൽപ്പെട്ട കെ.ബി. ഗണേശ്കുമാറിന്റെ മന്ത്രിപദം തെറിച്ചില്ലെങ്കിലും മൂന്നാം തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് വിഷയം തലവേദനയാവും. ഗുരുതരമായ ആരോപണം നേരിട്ട മന്ത്രിയെ എന്തിന്റെ പേരിൽ സംരക്ഷിച്ചു? എന്തുകൊണ്ട് കേസെടുത്തില്ല? എന്തുകൊണ്ട് മന്ത്രി രാജിവച്ചില്ല? തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കുമുണ്ട്.ഗണേശ്‌കുമാർ രാജിവയ്ക്കാത്തതിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് നീരസവുമുണ്ട്. പ്രതിപക്ഷം ഇത് മുതലെടുക്കുക സ്വാഭാവികം. വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും വമ്പൻ പദ്ധതികൾ നടപ്പിലാക്കിയും ഭരണത്തുടർച്ചയ്ക്കുള്ള പാത ഒരുക്കുമ്പോഴാണ് ഗണേശിന്റെ അവനവൻപാര. സംഭവത്തിന്റെ ഗൗരവം മനസിലാക്കി മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് ഒറ്റരാത്രി കൊണ്ട് ആരോപണമുന്നയിച്ച ഭാര്യ ബിന്ദുവുമായി ഗണേശൻ ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് അറിയുന്നത്.ഇന്നലെ രാവിലെ മന്ത്രിസഭായോഗത്തിനു ശേഷം ഗണേശ് കുമാർ മുഖ്യമന്ത്രിയെ കണ്ടു. ഗണേശ് കുമാർ തന്നെ വിളിച്ച് മാപ്പു പറഞ്ഞെന്നും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മറ്റൊരുവിധ ചർച്ചകളുടെയും ആവശ്യമില്ലെന്നും ബിന്ദു വ്യക്തമാക്കുകയും ചെയ്തു. അതോടെയാണ് കുടുംബ പ്രശ്നം എന്ന മട്ടിൽ രാജി വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
Source link



