LATEST
മാനനഷ്ടക്കേസുമായി പി.എസ്.ശ്രീധരൻപിള്ള

കോഴിക്കോട്: വ്യക്തി – പൊതുജീവിതത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മാനനഷ്ടക്കേസ് നൽകി. ഹർജി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
ഗവർണറുടെ ചുമതല പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയതുതന്നെ എല്ലാ മാദ്ധ്യമങ്ങളും നല്ല രീതിയിലാണ് ചിത്രീകരിച്ചത്. എന്നാൽ ഒരു യൂട്യൂബ് ചാനൽ ദുരുദ്ദേശ്യത്തോടെ ബോധപൂർവം നുണകളും തെറ്റായ പരാമർശങ്ങളും നടത്തി. എ.പി. അഹമ്മദും, ധന്യശേഖരനും തമ്മിൽ നടത്തിയ ‘ശ്രീധരൻപിള്ളയുടെ ധാർമ്മികത ഇതോ’ എന്ന നിലയിലാണ് മുഖാമുഖത്തിൽ അവതരിപ്പിച്ചത്.
Source link



