LATEST

മാഡ്രിഡ് ഡർബിയിൽ റയലിന് വിജയം


3-2ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മാഡ്രിഡിലെ വമ്പന്മാർ തമ്മിലുള്ള ഡർബി മാച്ചിൽ ജയം റയൽ മാഡ്രിഡിന്. രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് റയൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയത്.ഈ വിജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ റയോ വയ്യക്കാനോയെ 1-0ത്തിന് തകർത്ത ബാഴ്സലോണ 29 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ഒന്നാമതുണ്ട്.24-ാം മിനിട്ടിൽ റൊണാൾഡ് അറൗജോ നേടിയ ഗോളിനാണ് ബാഴ്സ റയോയെ തോൽപ്പിച്ചത്. 57 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുനിന്ന് നാലാമതായപ്പോൾ സോസിഡാഡിനെ 3-1ന് തോൽപ്പിച്ച വിയ്യാറയൽ 58 പോയിന്റുമായി മൂന്നാമതേക്കുയർന്നു.


Source link

Related Articles

Back to top button