LATEST

‘തിരുവനന്തപുരം കോർപ്പറേഷന്റെ 2000 കോടി രൂപ എവിടേക്കാണ് പോയത്?’; പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കഴിഞ്ഞ അഞ്ച് വർഷം ചെലവഴിച്ച 2000 കോടി രൂപ എവിടേക്കാണ് പോയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2000 കോടി രൂപയാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വാർഷിക ബജറ്റ്, അതായത് അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് ഏകദേശം 10,000 കോടി രൂപ. അങ്ങനെയെങ്കിൽ കഴിഞ്ഞ അഞ്ച് വർഷവും ചെലവഴിച്ച 2000 കോടി രൂപ എവിടേക്കാണ് പോയത്? ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോയെന്നും രാജീവ് കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

2000 കോടി രൂപയാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വാർഷിക ബജറ്റ് – അതായത് അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് ഏകദേശം 10,000 കോടി രൂപ.

അങ്ങനെയെങ്കിൽ പതിനായിരം കോടി രൂപയുടെ വിലയുള്ള ചോദ്യമിതാണ് : കഴിഞ്ഞ അഞ്ച് വർഷവും ചെലവഴിച്ച 2000 കോടി രൂപ എവിടേക്കാണ് പോയത്? കാരണം, ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല

തെരുവ് നായ ശല്യം

മാലിന്യ നിർമ്മാർജ്ജനം

ഓടകളുടെ നവീകരണം, മലിനീകരണം

മോശം റോഡുകളും, തെളിയാത്ത തെരുവ് വിളക്കുകളും

കുടിവെള്ള ക്ഷാമം

തകരുന്ന വീടുകളും ഭവനരഹിതരും

അപ്പോൾ ആ പണം എവിടേക്കാണ് പോയത്? ആരുടെയൊക്കെ പോക്കറ്റുകളാണ് നിറഞ്ഞത്?


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button