CINEMA

മസ്തിഷ്ക മരണം ക്യാരക്ടർ പോസ്റ്റർ പുറത്ത്

ക്രിഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന മസ്തിഷ്ക മരണം ; സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണായക വേഷങ്ങൾഅവതരിപ്പക്കുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷും , ചാർളിയായി സുരേഷ് കൃഷ്ണയും മാസ് സ്റ്റൈലിഷ് ലുക്കിൽ എത്തുന്നു. “മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ലോക, ബ്ലേഡ് റണ്ണർ എന്നീ ചിത്രങ്ങൾ പോലെ വ്യത്യസ്തമായ കഥാലോകം ആണ് ഒരുക്കുന്നത്. .രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് താരങ്ങൾ. അജിത് വിനായക ഫിലിംസ്, ക്രിഷാന്ദ് ഫിലിംസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ

ഗണത്തിൽപ്പെടുന്നു. ഫെബ്രുവരി 27ന് റിലീസ് ചെയ്യും.

പി. ആർ. ഒ ശബരി.


Source link

Related Articles

Back to top button