LATEST

ചൈനീസ് പാണ്ടകളെ തിരിച്ചുനൽകി ഫ്രാൻസ്

പാരീസ്: ചൈനയിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ട് ജയന്റ് പാണ്ടകളെ തിരിച്ചുനൽകി ഫ്രാൻസിലെ ബ്യൂവൽ മൃഗശാല. പാണ്ടകളിൽ ഒന്നിന് വൃക്ക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. 2012ലാണ് ഹുവാൻ ഹുവാൻ, യുവാൻ ഷീ എന്നീ പാണ്ടകളെ ചൈന ഫ്രാൻസിന് നൽകിയത്. 17 വയസുള്ള രണ്ട് പാണ്ടകളും 2027 ജനുവരി വരെ ഫ്രാൻസിൽ തുടരേണ്ടതായിരുന്നു. ചൊവ്വാഴ്ച തിരിച്ചയച്ച പാണ്ടകളെ ചെങ്ങ്ഡു പാണ്ട സാങ്ങ്ച്വറിയിലേക്ക് മാറ്റി. നിരവധി പേരാണ് ഹുവാൻ ഹുവാനെയും യുവാൻ ഷീയേയും യാത്രയാക്കാൻ ബ്യൂവൽ മൃഗശാലയിൽ എത്തിയത്. കനത്ത പൊലീസ് കാവലിലാണ് ഇരുവരെയും പാരീസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിൽ എത്തിച്ചത്. അതേ സമയം, ഹുവാൻ ഹുവാനും യുവാൻ ഷീയ്ക്കും മൃഗശാലയിൽ വച്ച് മൂന്ന് കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഇതിൽ രണ്ടെണ്ണം തത്കാലം മൃഗശാലയിൽ തുടരും. യുവാൻ മെം‌ഗ് എന്ന കുഞ്ഞു പാണ്ടയെ നേരത്തെ ചൈനയ്ക്ക് കൈമാറിയിരുന്നു. ചൈനയ്ക്ക് പുറത്ത് ഏകദേശം 20 മൃഗശാലകളിലാണ് പാണ്ടകളുള്ളത്. നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ചൈന വിദേശ രാജ്യങ്ങൾക്ക് പാണ്ടകളെ നൽകുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button