LATEST

മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്കെല്ലാം വില കുത്തനെ കൂടി,​ കാരണം കടലിലെ ഈ പ്രതിഭാസം


കൊച്ചി: കടുത്ത ചൂടുകാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയതോടെ തീരക്കടലിലെ മത്സ്യലഭ്യതയിൽ കുറവ്. ഇതോടെ മത്തി ഉൾപ്പെടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്കെല്ലാം വിലകൂടി. മേയ് അവസാനം വരെ ഈ പ്രതിഭാസം തുടർന്നേക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. മത്തി,അയല, നെത്തോലി,ചിലയിനം ചൂര,താഴ്ന്ന നിരപ്പിലുള്ള കൂരി,നങ്ക്,കണവ,ആയിരംപല്ലി,പാമ്പാട തുടങ്ങിയ മീനുകൾ കിട്ടാത്ത സ്ഥിതിയുമുണ്ട്. ചെറുവഞ്ചികളിലും ഇൻബോർഡ് വള്ളങ്ങളിലും പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് ഏറെ ബാധിച്ചത്. തീരക്കടലിന് പുറത്തുള്ള, 80 മീറ്ററിലേറെ ആഴമുള്ള മേഖലയിലെ മത്സ്യങ്ങൾ പരമ്പരാഗത തൊഴിലാളികൾക്ക് അപ്രാപ്യമാണ്. കേരളത്തിൽ 32,000 വള്ളങ്ങളിൽ ഒന്നര ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കാലാവസ്ഥാ വ്യതിയാനവും വിഭവശോഷണവും മൂലമുള്ള വെല്ലുവിളികൾ നേരിടാൻ സമുദ്ര മത്സ്യക്കൃഷി പോലുള്ള ബദൽ മാർഗങ്ങൾ അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു.
ഹാലജൻ കെണിയും


Source link

Back to top button