മലബാർ എക്സ്പ്രസിൽ യാത്രക്കാരനെ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: മലബാർ എക്സ്പ്രസിൽ യാത്രക്കാരനെ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാർച്ച് 13 ന് മലബാർ എക്സ്പ്രസിലെ എസ്-4 കോച്ചിലെ യാത്രക്കാരനെയാണ് മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കൊള്ളയടിച്ചത്.പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസിൽ ബിഹാർ സ്വദേശി അബ്ദുളള (40), സഫർ (35), മുഹമ്മദ് മഹ്മൂദ് ആലം (34) എന്നിവരെയാണ് കാസർകോട് റെയിൽവേ പൊലീസ് എസ്.ഐ. സനൽകുമാർ, എ.എസ്.ഐ. സി.കെ.മഹേഷ്, കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഡാൻസാഫ് അംഗങ്ങളായ സി.പി.ഒ. പി.ബി.ജാസ്, വി.സജികുമാർ, ആർ.സജിത്, ആർ.പി.എഫ് പാലക്കാട് ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐ. കെ.എം. ഷിജു, പാസഞ്ചർ സെക്യൂരിറ്റി വിംഗ് ഹെഡ് കോൺസ്റ്റബിൾ ഇ.കെ.രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കോഴിക്കോട് നിന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം കോഴിക്കോട് ഇറങ്ങി ലോഡ്ജിൽ താമസിച്ച പ്രതികൾ പിന്നീട് ട്രെയിനുകളിൽ കറങ്ങി നടക്കുന്നതിനിടെയാണ് പിടിയിലായത്. കവർന്ന സാധനങ്ങൾ മുഴുവൻ പ്രതികളിൽ നിന്ന് വീണ്ടെടുത്തു.
Source link



