test del 3

മലബാറിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം; എൽഡിഎഫിന് സീറ്റ് ചോർച്ച: 10 ജില്ലകളിലെ ഫലം ഇങ്ങനെ


കൊച്ചി ∙ മലബാറിനു പിന്നാലെ മധ്യകേരളത്തിലെ 5 ജില്ലകളിൽ യുഡിഎഫ് തിരിച്ചുവരുമെന്നു മനോരമ ന്യൂസ്–സി വോട്ടർ അഭിപ്രായ സർവേ പ്രവചിക്കുന്നു. 10 ജില്ലകളിലെ അഭിപ്രായ വോട്ടെടുപ്പ് ഫലമാണ് ഇതുവരെ പുറത്തുവന്നത്. തെക്കൻ കേരളത്തിലെ 4 ജില്ലകളിലെ ഫലം കൂടി ഇന്ന് പുറത്തുവരുന്നതോടെ രാഷ്ട്രീയ ആധിപത്യം ആർക്കെന്ന് വ്യക്തമാകും. വടക്കൻ കേരളത്തിൽ‍ യുഡിഎഫിന് 48ൽ 25 മുതൽ 34 സീറ്റുവരെ ലഭിച്ചേക്കാം. എൽഡിഎഫിന് 14 മുതൽ 23 സീറ്റ് വരെയും. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 4 മുതൽ 13 സീറ്റ്‌വരെ നഷ്ടമായേക്കാം.വടക്കൻ കേരളത്തിലും മധ്യകേരളത്തിലും 101 സീറ്റുകളിൽ യുഡിഎഫിന് 57 മുതൽ 65 സീറ്റുകൾ വരെ ലഭിച്ചേക്കാം. എൽഡിഎഫിന്റെ സാധ്യത 36 മുതൽ 44 വരെ സീറ്റാണ്. എൻഡിഎക്ക് ഉറച്ച മണ്ഡലങ്ങളില്ലെങ്കിലും 2 സീറ്റ് വരെ സർവേ പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിക്കു നഷ്ടപ്പെടാൻ സാധ്യതയുള്ളതു 20– 24 വരെ സീറ്റുകളാണ്. യുഡിഎഫിന് 2021 നെ അപേക്ഷിച്ച് 20– 28 സീറ്റ് അധികം ലഭിച്ചേക്കാം. ∙ കണ്ണൂർ: ഇടതുമുന്നണി ആധിപത്യം തുടരും. 6-8 സീറ്റ് വരെ നേടാം.


Source link

Back to top button