test del 3
മലപ്പുറം യുഡിഎഫ് തൂത്തുവാരും, തവനൂരിൽ അട്ടിമറി; മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് തേരോട്ടമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന് സര്‍വേ. 49 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 34 ശതമാനമാണ് എൽഡിഎഫിന്റെ വോട്ട് വിഹിതം. എൻഡിഎ 10 ശതമാനത്തിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു. ജില്ലയിൽ യുഡിഎഫ് 14 മുതൽ 16 വരെ സീറ്റ് നേടിയേക്കാം. എൽഡിഎഫ് പൂജ്യം മുതൽ 2 സീറ്റ് വരെ നേടിയേക്കാം. ജില്ലയിൽ താനൂരിലാണ് കടുത്ത മത്സരം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പി.കെ. നവാസിനാണ് മേൽക്കൈ. കടുത്ത മത്സരം നടക്കുന്ന തവനൂരിൽ കെ.ടി. ജലീലിന് എതിരെ വി.എസ്. ജോയ് ജയിക്കുമെന്നാണ് പ്രവചനം.വയനാട്ടിൽ യുഡിഎഫ് 45 ശതമാനം വോട്ട് നേടുമെന്ന് സര്‍വേ. എൽഡിഎഫ് 33 ശതമാനം വോട്ടും എൻഡിഎ 16 ശതമാനം വോട്ട് നേടിയേക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് പരമാവധി ഒരു സീറ്റ് വരെ നേടുമെന്നാണ് സർവേയിൽ പറയുന്നത്. യുഡിഎഫ് രണ്ട് വരെ മൂന്നു വരെ സീറ്റ് നേടിയേക്കാം. കാസർകോട് യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫ് മഞ്ചേശ്വരം മണ്ഡലം നിലനിര്‍ത്താന്‍ സാധ്യതയെന്ന് പ്രവചനം. ആകെ 5 മണ്ഡലങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. രണ്ട് മുതല്‍ നാലുസീറ്റ് വരെ എല്‍ഡിഎഫ് നേടാമെന്നാണ് പ്രവചനം. യുഡിഎഫിന് ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകളും കിട്ടിയേക്കാം. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയാണ് പ്രവചനം.
Source link


