LATEST

ഗായികയായി ദിവ്യ പിള്ള? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ‘ഭീഷ്മരി’ലെ ആ പാട്ട്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്


മലയാളികളുടെ പ്രിയ നടി ദിവ്യ പിള്ള പാട്ടുപാടിയാൽ എങ്ങനെയുണ്ടാകും? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദിവ്യ പാടിയതെന്ന് തോന്നിപ്പിക്കുന്ന വൈറലായ വീഡിയോ കണ്ട് ആരാധകർ ഒന്നടങ്കം അമ്പരന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിലെ ‘അമ്പലപ്രാവിന്റെ…’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ദിവ്യ ആലപിക്കുന്നത് താരം തന്നെയാണ് പങ്കുവച്ചത്. ഒപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജുമുണ്ട്.
സംഭവം വൈറലായതോടെ രസകരമായ കമന്റുകളുമായി താരങ്ങളും രംഗത്തെത്തി. ‘ഞാൻ ശരിക്കും വിശ്വസിച്ചു പോയി’ എന്നാണ് നടി അഭിരാമി കുറിച്ചത്. അതേസമയം, ചിത്രത്തിലെ നായകൻ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണൻ ‘ഡബ്ബിംഗ് സിംഹമേ’ എന്നാണ് ദിവ്യയെ കളിയാക്കി കമന്റ് ചെയ്തത്.


Source link

Back to top button