test del 3
മറയൂർ ടൗണിൽ കാട്ടുപോത്തിന്റെ പരാക്രമം; പഞ്ചായത്ത് ഓഫീസ് തകർത്തു, പരിഭ്രാന്തി പരത്തിയത് രണ്ടുമണിക്കൂർ

മറയൂർ ∙ ജനവാസ മേഖലയായ മറയൂര്‍ ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫിസിനുള്ളിലും ഹോട്ടലിലും അതിക്രമിച്ചു കയറിയ കാട്ടുപോത്ത് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75) മരുമകൾ സെല്‍വി രാമു (49) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയ്ക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ടൗണിലിറങ്ങിയ കാട്ടുപോത്ത് ആദ്യമായി കുമ്പിട്ടാം കുഴി ഉന്നതയിൽ എത്തിയത്. രണ്ടുമണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ഈ സമയത്ത് വീട്ടുമുറ്റത്ത് നിന്നിരുന്ന കാമാക്ഷിയെയും മരുമകൾ സെൽവിയെയും കുത്തിയെറിഞ്ഞു. തുടർന്ന് പുറകുവശത്ത് തുറന്നിരുന്ന വാതിലിലൂടെ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് ഓടിക്കയറി. സെക്രട്ടറിയുടെ ചേംബറിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് പുറത്തിറങ്ങാന്‍ കഴിയാതെ ദീര്‍ഘനേരം പരിഭ്രാന്തി പരത്തി.കാട്ടുപോത്ത് നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി കറങ്ങി നടക്കുന്നത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അനുവദിക്കുന്ന കോടികള്‍ ഉദ്യോഗസ്ഥര്‍ മുക്കുന്നതല്ലാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശാശ്വത പരിഹാരങ്ങള്‍ കാണുന്നില്ലെന്ന് ഓഫീസിന് മുന്പില് നടന്ന പ്രതിഷേധത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി നേതാക്കളായ വി.സിജിമോന്, എം. ലക്ഷ്മണന്, പി.എസ് ശശികുമാര്‍, അണ്ണാദുരൈ, എസ് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്നും കാട്ടുപോത്തുകളെ ജനവാസ മേഖലയിൽ ഇറങ്ങാതെ വനത്തിനുള്ളിൽ തന്നെ തടയാനുള്ള നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.
Source link


