‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ മകൻ ധ്യാൻ ശ്രീനിവാസൻ എഴുനേറ്റ് നിന്നില്ലെന്ന് ചിലർ വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയല്ലേ, അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഉന്നയിച്ച വിമർശനം. ഇപ്പോഴിതാ ഇത്തരക്കാർക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും തീയേറ്റർ ആർട്ടിസ്റ്റുമായ ശൈലജ പി അംബു.
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് തന്നെയോ മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്നില്ലെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. ‘കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്’- ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ശൈലജയുടെ വാക്കുകളിലേക്ക്
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ
മുഖ്യമന്ത്രിയോ,
പ്രധാനമന്ത്രിയോ,
അമേരിക്കൻ പ്രസിഡന്റ് തന്നെയോ
മുന്നിൽ വന്ന് നിന്നാലും
അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല.
ഇത്തരം സന്ദർഭങ്ങളിൽ
ജീവിത്തോട് ചേർന്നു നിന്ന മനുഷ്യരെ
അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും.
അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്റെ
കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ
രണ്ട് സെലിബ്രിറ്റി ആണുങ്ങൾ
സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു.
അയ്യേ ആണുങ്ങൾ കരയുമോ ?
ആണുങ്ങൾ കരയും.
മനുഷ്യർ ഇങ്ങനെയാണ്.
ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്.
Source link
