LATEST

മരിച്ചിട്ടില്ല ,​ ജനങ്ങൾക്കൊപ്പമുള്ള പുതിയ വീഡിയോ പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു


ടെൽഅവീവ് : തന്റെ വ്യാജ മരണവാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേരത്തെ പുറത്തുവന്ന വീഡിയോകൾ എ.ഐ നിർമ്മിതമാണെന്ന് എ.ഐ ചാറ്റ് ബോട്ടായ ഗ്രോക്ക് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാധാരണക്കാർക്കൊപ്പം നെതന്യാഹു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവരോട് സംസാരിക്കുന്നതുമാണ് പുതിയ വീഡിയോയിലുണ്ട്. ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ഇതിനിടെ പുറത്തുവിട്ട നെതന്യാഹുവിന്റെ വാർത്താ സമ്മേളനത്തിന്റെ വീഡിയോ എ.ഐ നിർമ്മിതമാണെന്ന് ആരോപണമുണ്ടായി. നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലെ അവകാശവാദം. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാദം ശക്തമായി,​ ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോകൂടി നെതന്യാഹു പങ്കുവച്ചു. താൻ മരിച്ചെന്ന അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുകയും തുടർന്ന് കൈകൾ ഉയർത്തി വിരലുകൾ എണ്ണിനോക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോയും എ.ഐ നിർമ്മിതമാണെന്നായിരുന്നു എക്സിലെ ചാറ്റ്ബോട്ടായ ഗ്രോക്ക് അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോ കൂടി പുറത്തുവന്നത്.


Source link

Related Articles

Back to top button