LATEST

മരണമേ അവനെ കാത്തോളണേ: ചരിത്രമായി ഹരീഷ് റാണ


ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ (32)​ യാത്രയായി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീംകോടതി അനുമതി നൽകിയ ഹരീഷ് റാണയുടെ മരണ വിവരം ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. ഡൽഹി എയിംസിലായിരുന്നു അന്ത്യം.പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ്. 2013 ആഗസ്റ്റ് 20ന് പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നുവീണ ഹരീഷിന്റെ തലച്ചോറിന് ഗുരുതര ക്ഷതമേറ്റു. അന്നുമുതൽ കോമാവസ്ഥയിലായിരുന്ന. മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്നാണ് സുപ്രീംകോടതി മാർച്ച് 11ന് ദയാമരണത്തിന് അനുമതി നൽകിയത്.മരണം എയിംസിൽ എത്തി പത്താംനാൾ


Source link

Related Articles

Back to top button