ഇരുചക്രവാഹന ഉടമകള്‍ കാറിലേക്ക് മാറുന്നു; ചെറുകാറുടമകള് വലിയ കാര്‍ വാങ്ങുന്നു, ട്രെന്‍ഡിന് പിന്നില്‍

കൊച്ചി: ചരക്കുസേവന നികുതി (ജി.എസ്.ടി )യില്‍ വന്‍ഇളവ് ലഭിച്ചതോടെ വാഹന വില്‍പ്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഒക്ടോബറില്‍ റെക്കാര്‍ഡ് വില്‍പ്പനയാണുണ്ടായത്.
വാഹനങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചതാണ് നേട്ടമായത്. ഒക്ടോബറില്‍ മാത്രം 91,953 വാഹനങ്ങളുടെ വില്‍പ്പന നേടാനായി. ഒക്ടോബറില്‍ വില്‍പ്പന 40.5 ശതമാനം ഉയര്‍ന്നു. ഇരുചക്ര വാഹനങ്ങളില്‍ 51.76 ശതമാനവും യാത്രാവാഹനങ്ങളില്‍ 11,35 ശതമാനവും വളര്‍ച്ച നേടി റെക്കാഡിട്ടെന്ന് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന് ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് ഭാരവാഹികള്‍ പറഞ്ഞു.
ആഡംബര വാഹനങ്ങളുടെ ജി.എസ്.ടി 50ല്‍ നിന്ന് 40 ശതമാനമായി കുറച്ചെങ്കിലും വില്‍പ്പന കൂടിയില്ല. ജി.എസ്.ടി ഇളവ് പ്രതീക്ഷിച്ച് വാങ്ങല്‍ തീരുമാനം മാറ്റിയതിനാല്‍ സെപ്തംബറില്‍ വില്‍പ്പന കുറഞ്ഞു.
ട്രെന്‍ഡ് ഇങ്ങനെ
ഇരുചക്രവാഹന വില്‍പ്പന കൂടുന്നു
ഇരുചക്രവാഹന ഉടമകള്‍ കാറിലേക്ക് മാറുന്നു
ചെറുകാറുടമകള് വലിയ കാര്‍ വാങ്ങുന്നു
ഒന്നിലേറെ കാറുകള്‍ വാങ്ങാന്‍ കുടുംബങ്ങള്‍
വാണിജ്യവാഹനങ്ങളില്‍ ഇ.വിക്ക് വന്‍പ്രിയം
വാഹന വില്‍പ്പന – കേരളം
വിഭാഗം ഒക്ടോ. 2025, ഒക്ടോ. 2024, വ്യത്യാസം %
ഇരുചക്രം , 61,059, 46,032, 32.64
മുച്ചക്രം 3,322, 2,650, 26.36
വാണിജ്യം 3,332, 2,737, 21.37
നിര്‍മ്മാണ വാഹനം 52, 64, -18.75
യാത്രാവാഹനം 24,126, 20,613, 17.04
ട്രാക്ടര്‍ 72. 46, 56.52
ആകെ 91,953, 72,142, 27.46
വൈദ്യുത വാഹന വില്‍പ്പന
വിഭാഗം, ഏപ്രില്‍-ഒക്ടോ 2025, ഏപ്രില്‍-ഒക്ടോ 2024, വ്യത്യാസം %
ടു വീലര്‍ 47,721, 36,149, 32.01
ത്രീ വീലര്‍ 4,032, 2,530, 59.37
വാണിജ്യം 302, 101, 199.01
യാത്രാ വാഹനം 12,104, 6,431, 88.21
ആകെ 64,159, 45,211, 41.91
”ജി.എസ്.ടി ഇളവിന്റെ നേട്ടങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കും. നഗരങ്ങളിലെക്കാള്‍ ഗ്രാമീണ മേഖലകളില്‍ വാഹന വില്‍പ്പന വര്‍ദ്ധിച്ചതാണ് പ്രത്യേകത.”
സി.എസ്. വിഗ്നേശ്വര്‍, പ്രസിഡന്റ്, ഫാഡ
”യൂസ്ഡ് വാഹന വില്‍പ്പന, വര്‍ക്ക്ഷോപ്പ്, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ അനുബന്ധ മേഖലകളിലും ജി.എസ്.ടി ഇളവിന്റെ ഗുണമുണ്ടാകും. തൊഴിലവസരം ഉള്‍പ്പെടെ വര്‍ദ്ധിക്കും.”- മനോജ് കുറുപ്പ്, പ്രസിഡന്റ്, ഫാഡ, കേരള
Source link


