മമ്മൂട്ടി – ധനുഷ് ചിത്രത്തിൽ ശ്രീലീല

ബ്ലോക് ബസ്റ്ററായ അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീ ലീല നായികയാകുന്നു. നേരത്തേ നായികയായി സായി പല്ലവിയെയാണ് നിശ്ചയിച്ചിരുന്നത്. ശിവകാർത്തികേയൻ നായകനായ പരാശക്തിക്ക് ശേഷം ശ്രീ ലീല അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
മമ്മൂട്ടിയും ധനുഷും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ധനുഷിന്റെ നിർമ്മാണക്കമ്പനിയായ വണ്ടർബാർഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദറായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് വിവരം.
ഇൗമാസം ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ മാർച്ചിലാണ് മമ്മൂട്ടി ജോയിൻ ചെയ്യുന്നത്.
മമ്മൂട്ടി അഭിനയിക്കുന്ന പതിനേഴാമത്തെ തമിഴ് ചിത്രമാണിത്. 2019 ൽ റിലീസായ പേരൻപാണ് ഒടുവിലഭിനയിച്ച തമിഴ് ചിത്രം. അതേസമയം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കറുപ്പ് ആയിരിക്കും സായ് അഭ്യങ്കർ ഈണം ഒരുക്കുന്ന അടുത്ത റിലീസ് .
ലോകേഷ് കനകരാജിന്റെ ബെൻസിനുവേണ്ടി ചെയ്ത തീം സോങും വലിയ പ്രശസ്തി നേടി. പുത്തൻ സംഗീത ലോകത്തിന്റെ പൾസും ബീറ്റും അറിഞ്ഞു സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കഴിയുന്നു.
Source link



