മമ്മൂട്ടി – ധനുഷ് ചിത്രം ചെന്നൈയിൽ

പദയാത്രയുടെ പാക്കപ്പ് മറ്റന്നാൾ വയനാട്ടിൽ
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര പൂർത്തിയാക്കിയ മമ്മൂട്ടി മാർച്ച് 10ന് ചെന്നൈയിൽ ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. ധനുഷിന്റെ നിർമ്മാണക്കമ്പനിയായ വണ്ടർബാർഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.
ബ്ലോക് ബസ്റ്ററായ അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന പതിനേഴാമത്തെ തമിഴ് ചിത്രമാണിത്. 2019 ൽ റിലീസായ പേരൻപാണ് ഒടുവിലഭിനയിച്ച തമിഴ് ചിത്രം. അതേസമയം മമ്മൂട്ടി
നായകനായി മലയാളത്തിന്റെ വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര മറ്റന്നാൾ വയനാട്ടിൽ പാക്കപ്പ് ആകും. മമ്മൂട്ടിയുടെയും ഗ്രേസ് ആന്റണിയുടെയും രംഗങ്ങൾ പൂർത്തിയായി. ഇന്ന് എറണാകുളത്ത് ഒരു ദിവസത്തെയും നാളയും മറ്റന്നാളും വയനാട്ടിൽ നടക്കുന്ന ചിത്രീകരണത്തോടെ പാക്കപ്പ് ആകും.
പൂയംകുട്ടി, പൊള്ളാച്ചി എന്നിവിടങ്ങളിലും പദയാത്രയുടെ ചിത്രീകരണം ഉണ്ടായിരുന്നു.32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ആണ് പദയാത്ര . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി നായികയാകുന്നു. ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ ,മണി തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂര്, മേക്കപ്പ് - റോണക്സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ, കോസ്റ്റ്യൂംസ് - എസ്.ബി.സതീശൻ, സൗണ്ട് ഡിസൈൻ - കൃഷ്ണ മോഹൻ (സ്പ്ത റെക്കോർഡ് സ്) ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
Source link



