മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും, ‘മട്ടാഞ്ചേരി മാഫിയ’യിൽ ആസിഫ് അലിയും നസ്‌ലിനും

ഉണ്ട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മട്ടാഞ്ചേരി മാഫിയ എന്ന പേരിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൈറലായി. മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്‌ലിനും എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.പ്ലാൻ ബി മോഷൻ പിക്ചേഴ്‌സിന്റെയും യൂണിവേഴ്‌സൽ സിനിമാസിന്റെയും ബാനറിൽ ബി,രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിയോഗ് കൃഷ്ണ, ഷറഫ്- സുഹാസ്, തസ്‌റീഖ് അബ്ദുൾ സലാം എന്നിവരുടേതാണ് തിരക്കഥ. ക്യാമറ- ജിംഷി ഖാലിദ്, എഡിറ്റർ – നൗഫൽ അബ്ദുള്ള, മ്യൂസിക്- റെക്സ് വിജയൻ, ബി.ജി.എം സുഷിൻ ശ്യാം, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, കോസ്റ്റ്യൂം മാഷർ ഹംസ, വിഎഫ്എക്സ് ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ വിഷാദ് കെ.എൽ, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്‌ക്യൂറ.
Source link


