‘മമ്മൂട്ടിക്കുപകരം ക്രോണിക് ബാച്ച്ലറിൽ ആ നടനെ അഭിനയിപ്പിച്ചൂടേ? നിർമാതാവിന്റെ ചോദ്യത്തിന് സിദ്ദിഖ് അന്ന് പറഞ്ഞത്’

മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധാകനാണ് സിദ്ദിഖ്. 2023ലാണ് അദ്ദേഹം സിനിമാലോകത്തുനിന്നും വിടപറഞ്ഞത്. നടനും സംവിധായകനുമായ ലാൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്ത പല ചിത്രങ്ങളും മലയാളികളും ഇന്നും ഓർക്കുന്നുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് സിദ്ദീഖിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്. ‘സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. അവർ സംവിധാനം ചെയ്ത പല സിനിമകളും 100 ദിവസമൊക്കെ മാറി ഒരു വർഷത്തിലേറെ തീയേറ്ററുകളിൽ ഓടിയിട്ടുമുണ്ട്. എന്നാൽ സിദ്ദീഖ്- ലാൽ കൂട്ടുക്കെട്ട് പിരിഞ്ഞതോടെ സിദ്ദിഖിന് സിനിമയിൽ നിന്നും പല കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ വച്ച് ക്രോണിക് ബാച്ച്ലർ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയപ്പോൾ അതിന്റെ ആദ്യ നിർമാതാവായി എത്തിയത് ആൽവിൻ ആന്റണിയായിരുന്നു. അതിന്റെ കഥയൊരുക്കുന്നതിനായി സിദ്ദിഖിന് ഒരു മാസത്തോളം ദുബായിൽ താമസിക്കേണ്ടി വന്നു. എന്നാൽ ആൽവിൻ ആന്റണി അപ്രതീക്ഷിതമായി ആ പ്രോജക്ടിൽ നിന്ന് പിൻമാറുകയായിരുന്നു.
Source link
