LATEST
മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് രണ്ട് വരെയുള്ള പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണമാണ് ഡിസ്ചാർജ് ചെയ്തത്. നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഫോളോ അപ്പ് ചികിത്സയും നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
Source link



