LATEST

മന്ത്രി വി.എൻ. വാസവൻ മനസുതുറക്കുന്നു സ്വർണക്കൊള്ള ഏശില്ല, തുടർ ഭരണം ഉറപ്പ്


കോട്ടയം: സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി വി.എൻ.വാസവനുനേരേ പ്രതിപക്ഷം വിമർശനശരങ്ങൾ നിരന്തരം ഉയർത്തുകയാണ്. എന്നാൽ അതിനെയെല്ലാം കൃത്യമായ മറുപടിയോടെ നേരിടുകയാണ് അദ്ദേഹം. മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് സംസാരിക്കുന്നു. ?ശബരിമല സ്വർണക്കൊള്ള ആരോപണം പ്രതിപക്ഷം വീണ്ടും ഉയർത്തുകയാണല്ലോഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. അന്വേഷണ കാലാവധി നീട്ടിക്കൊടുത്തതും കോടതിയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടില്ല. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം വെറുതേ ആരോപണങ്ങളുടെ പുകമറ ആവർത്തിക്കുകയാണ്. വോട്ടർമാർ ഇതെല്ലാം കാണുന്നുണ്ട്.


Source link

Back to top button