test del 3

മന്ത്രി ഫോണിൽ സംസാരിച്ചത് ആരോട്?; കേസ് കൊടുക്കാൻ കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് ആർ.എസ്. പ്രഭാത്


തിരുവനന്തപുരം∙ 2018 പ്രളയകാലത്ത് കരിമണല്‍ ലോബിയേയും തമിഴ്‌നാട്ടിലെ കരാറുകാരെയും സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുറക്കുന്നതു വൈകിപ്പിച്ചുവെന്ന വിവാദത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജനതാദള്‍ മുന്‍ നേതാവ് ആര്‍.എസ്. പ്രഭാത്. ഇന്നലെ കൃഷ്ണന്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടപ്പോള്‍ പ്രഭാതും ഒപ്പമുണ്ടായിരുന്നു. സംഭാഷണത്തിലെ ശബ്ദം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ചതാകാം എന്നു പറയുന്ന കൃഷ്ണന്‍കുട്ടി എന്തുകൊണ്ടാണ് ഇത്രസമയം കഴിഞ്ഞിട്ടും പരാതി നല്‍കാത്തതെന്ന് പ്രഭാത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഡാം മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങളില്ലെന്ന മദ്രാസ് ഐഐടി പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിയും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഉദ്ധരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഐഐടി പഠനം നടത്തിയ പ്രഫസര്‍ കെ.പി.സുധീര്‍ തൊട്ടുപിന്നാലെ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എന്ന സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയെന്നും പ്രഭാത് ആരോപിച്ചു. പിന്നീട് സുധീര്‍ നടത്തിയ പഠനത്തില്‍ സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് ഇല്ലെന്നും ഒരേ ആള്‍ നടത്തിയ രണ്ട് പഠനങ്ങളില്‍ രണ്ട് കാര്യങ്ങള്‍ ആണ് പറയുന്നതെന്നും പ്രഭാത് ആരോപിച്ചു.പൊഴിമുഖത്ത് അടിഞ്ഞ കരിമണല്‍ കടലിലേക്കു പൂര്‍ണമായും ഒഴുകിപ്പോകാതിരിക്കാനാണു കരിമണല്‍ ലോബിക്കു വേണ്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന ആരോപണമാണ് അന്നു ശക്തമായി ഉയര്‍ന്നത്. 2018ലെ മഹാപ്രളയം കുട്ടനാട്ടിലും കിഴക്കന്‍ മേഖലകളിലും സര്‍വനാശം വിതച്ച ശേഷമാണ് നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ സ്പില്‍വേയുടെ ആകെയുള്ള 40 ഷട്ടറുകളില്‍ 20 എണ്ണം തുറന്നത്. ഷട്ടറുകള്‍ പൂര്‍ണമായും തുറക്കാത്തതിനാല്‍ കടലിലേക്കുള്ള ഒഴുക്ക് തടസപ്പെടുകയായിരുന്നു. കുട്ടനാടും ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും പത്തനംതിട്ട ജില്ലയും പ്രളയത്തില്‍ മുങ്ങി. ബാക്കിയുള്ള 20 ഷട്ടറുകള്‍ കൂടി തുറക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല.


Source link

Back to top button