LATEST

മനോരമ കൊലക്കേസ് വിധി(ഡെക്ക്) കൂസാതെ പ്രതി, 38ാം വയസിൽ പുറത്തിറങ്ങുമെന്ന് മറുപടി !

 കൊടുംക്രിമിനലായി ആദം അലി

തിരുവനന്തപുരം : നാടിനെ നടുക്കിയ കേശവദാസപുരം മനോരമ (68) കൊലക്കേസിൽ ജീവപര്യന്തം കുറ്റവാളിക്ക് കഠിനതടവ് ശിക്ഷവിധിച്ചെങ്കിലും കൂസാതെ പ്രതി ആദം അലി.

തനിക്ക് 24 വയസേ ആയിട്ടുള്ളൂവെന്നും 38 വയസുകഴിയുമ്പോൾ താൻ പുറത്തിറങ്ങുമെന്നുമായിരുന്നു പ്രതികരണം. വിധിക്കു പിന്നാലെ കോടതിയിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. പിന്നാലെ അഭിഭാഷകരിൽ നിന്ന് ശിക്ഷകാലയളവ് മനസിലാക്കിയ ശേഷമായിരുന്നു തെല്ലും കൂസാതെയുള്ള പ്രതികരണം. 2022ൽ പിടിയിലാകുമ്പോൾ 21 വയസായിരുന്നു പ്രതിയുടെ പ്രായം. മൂന്നുവർഷത്തോളം ജയിലിൽ കിടന്നെങ്കിലും ക്രൂരമായ മനസ് മാറിയിട്ടില്ലെന്നതിന് തെളിവായി പ്രതിയുടെ വാക്കുകൾ.

കവർച്ചാശ്രമത്തിനിടെ കേശവദാസപുരം മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ സ്വദേശി ആദം അലി കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നു. കൃത്യം നടന്ന് 63 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാണ് പ്രതിക്ക് പുറത്തിറങ്ങാനുള്ള വഴി മെഡിക്കൽ കോളേജ് പൊലീസ് അടച്ചത്. കേസിൽ 65 സാക്ഷികളും 30തൊണ്ടി മുതലും 58 റെക്കാഡുകളും അടക്കം 300പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗീനകുമാരി ഹാജരായി. ഭാരതീയ ന്യായ സംഹിത 362 വകുപ്പ് പ്രകാരം ജീവപര്യന്തവും 50,000 രൂപയും, 449 പ്രകാരം 10 വർഷം തടവ് 10000 രൂപ പിഴ, 393 പ്രകാരം ഏഴുവർഷം തടവ് 10000 രൂപ പിഴ, 397 പ്രകാരം ഏഴ് വർഷം തടവ് 10000 രൂപ പിഴ, 201 വകുപ്പ് പ്രകാരം ഏഴുവർഷം തടവ് 10000 രൂപ പിഴ എന്നിങ്ങനെയുമാണ് ശിക്ഷ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button