test del 2
മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II ദൗത്യം ഉടൻ

വാഷിങ്ടൺ: 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം.നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികൾ. ചാന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽതിരിച്ചെത്തും. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക.ഫെബ്രുവരിയിൽ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാൽ ഹൈഡ്രജൻ ഇന്ധന ചോർച്ച കാരണം ദൗത്യം വൈകി. ഈ ചോർച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികൾക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്.
Source link


